Advertisement

സാഹിത്യകാരൻ യുഎ ഖാദറിന്റെ ഭാര്യ അന്തരിച്ചു

May 17, 2021
1 minute Read
UA Khader's wife dies

പ്രശസ്ത സാഹിത്യകാരനായിരുന്ന പരേതനായ യുഎ ഖാദറിൻ്റെ ഭാര്യ ഫാത്തിമ കോഴിക്കോട് നിര്യാതയായി. ഏഴുപത്തിയെട്ട് വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിക്കോടിയിലെ പരേതരായ വടക്കേട്ടിൽ കുഞ്ഞിമോട്ടി ഹാജിയുടെയും ബീവി ഉമ്മയുടെയും മകളാണ്.

കഴിഞ്ഞ വർഷം ഡിസംബർ 12 ന് ഖാദർ മരണപ്പെട്ടതിനു ശേഷം ഫാത്തിമ കിടപ്പിലായിരുന്നു. മയ്യിത്ത് തിക്കോടി മീത്തലെ പള്ളി കബർസ്ഥാനിൽ മറവ് ചെയ്യും. മയ്യത്ത് നമസ്കാരം രാവിലെ 10.30ന്.

മക്കൾ: യുഎ ഫിറോസ്, യുഎ കബീർ, യുഎ അദീപ്, യുഎ ഷെറീന, യുഎ സുലേഖ. മരുമക്കൾ: കെ സലാം, സഗീർ അബ്ദുല്ല, സുബൈദ, ഷെരീഫ, രാഹില.

Story Highlights: Writer UA Khader’s wife dies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top