Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (18-05-2021)

May 18, 2021
1 minute Read

പുതുമോടിയോടെ പിണറായി 2.0 : എം.ബി രാജേഷ് സ്പീക്കർ; കെ.കെ ശൈലജയ്ക്ക് സ്ഥാനമില്ല

കെ.കെ. ശൈലജയെ ഒഴിവാക്കിയും എം.ബി. രാജേഷിനെ സ്പീക്കറാക്കിയും രണ്ടാം പിണറായി സർക്കാരിൽ എല്ലാവരും പുതുമുഖങ്ങൾ. ആർ.ബിന്ദു, വീണ ജോർജ് എന്നീ രണ്ട് വനിതകൾ മന്ത്രി സ്ഥാനങ്ങളിൽ ഉണ്ടാകും. എംവി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെ.എൻ ബാലഗോപാൽ, സജി ചെറിയാൻ, വി.എൻ വാസവൻ, വി.ശിവൻകുട്ടി, പി.എ മുഹമ്മദ് റിയാസ്, പി. രാജീവ്, വി.അബ്ദുറഹ്മാൻ എന്നിവരുൾപ്പെട്ട പട്ടികയ്ക്കാണ് സിപിഐഎം രൂപം നൽകിയിരിക്കുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങ് ഭരണഘടനാ ബാധ്യതയാണെന്ന് എ.കെ. ബാലന്‍

സത്യപ്രതിജ്ഞാ ചടങ്ങ് ഒരു ഭരണഘടനാ ബാധ്യതയാണെന്ന് മന്ത്രി എ.കെ ബാലന്‍. സാധാരണ ഗതിയില്‍ ജനലക്ഷങ്ങള്‍ പങ്കെടുക്കേണ്ട ചടങ്ങാണ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്.പ്രോട്ടോക്കോള്‍ ലംഘനമാണ്, ആര്‍ഭാടമാണ്,എന്നു പറയുന്നവര്‍, ഈ ഗവണ്മെന്റിന് തുടര്‍ച്ചയുണ്ടാവണമെന്ന് ആഗ്രഹിച്ചവരല്ല എന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കെകെ ശൈലജ മന്ത്രിയാവില്ല

പുതിയ മന്ത്രിസഭയിൽ കെകെ ശൈലജ മന്ത്രിയാവില്ല. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. കഴിഞ്ഞ മന്ത്രിസഭയിൽ ഏറ്റവും തിളക്കമാർന്ന പ്രകടനം കാഴ്ച വച്ച കെകെ ശൈലജ രാജ്യാന്തര തലത്തിൽ പോലും ശ്രദ്ധ നേടിയിരുന്നു. ഈ അവസരത്തിൽ ശൈലജയെ ഒഴിവാക്കുന്നത് വിവാദങ്ങൾക്ക് വഴിതെളിച്ചേക്കും.

സിപിഐക്ക് മന്ത്രിമാരായി; പി. പ്രസാദ്, കെ. രാജൻ, ജി. ആർ അനിൽ, ചിഞ്ചു റാണി എന്നിവർ മന്ത്രിമാർ

രണ്ടാം പിണറായി മന്ത്രിസഭയിലേക്ക് സിപിഐയിൽ നിന്ന് നാല് മന്ത്രിമാർ തെരഞ്ഞെടുക്കപ്പെട്ടു. പി. പ്രസാദ്, കെ. രാജൻ, ജി. ആർ. അനിൽ, ചിഞ്ചു റാണി എന്നിവരെ സംസ്ഥാന കൗൺസിൽ തെരഞ്ഞെടുത്തു.

സെന്‍ട്രല്‍ വിസ്ത പദ്ധതിക്കായി പൊളിച്ചുമാറ്റേണ്ടി വരിക രാജ്യത്തെ ചരിത്ര പ്രധാനമായ മൂന്ന് കെട്ടിടങ്ങള്‍

മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സെന്‍ട്രല്‍ വിസ്ത പദ്ധതിക്കായി പൊളിച്ചുമാറ്റേണ്ടി വരിക രാജ്യത്തെ ചരിത്ര പ്രധാനമായ മൂന്ന് കെട്ടിടങ്ങള്‍. ഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയം, നാഷണല്‍ ആര്‍ക്കൈവ്‌സ്, ഇന്ദിരാ ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സ് (ഐ.ജി.എന്‍.സി.എ) എന്നിവ 20,000 കോടി രൂപയുടെ പദ്ധതിക്കായി പൊളിച്ചുമാറ്റേണ്ടി വരും

വി എസ് സുനിൽ കുമാർ ആശുപത്രിയിൽ ; കൊവിഡാനന്തര ചികിത്സക്കിടെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്

വി എസ് സുനിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ചുമയെ തുടർന്ന് ഇന്നലെ രാത്രിയാണ് സുനിൽ കുമാറിനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്

കനറാ ബാങ്ക് തട്ടിപ്പ്; പ്രതിയുടെ അക്കൗണ്ട് കാലി

കനറാ ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ നിന്ന് എട്ട് കോടി 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി വിജീഷ് വർഗീസിന്റെ അക്കൗണ്ടിൽ പണമില്ലെന്ന് കണ്ടെത്തി. അക്കൗണ്ട് മരവിപ്പിക്കും മുൻപ് മുഴുവൻ തുകയും പിൻവലിച്ചതായി പൊലീസ് കണ്ടെത്തി.

Story Highlights: Todays Headlines, News Round Up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top