മന്ത്രിസഭാ രൂപീകരണം; മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടു

രണ്ടാം ഇടത് മുന്നണി സര്‍ക്കാരിന്റെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. മന്ത്രിമാരെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവര്‍ണറെ സന്ദര്‍ശിച്ചത്.
എം.വി.ഗോവിന്ദന്, കെ.രാധാകൃഷ്ണന്, കെ.എന്‍.ബാലഗോപാല്‍, പി.രാജീവ്, വി.എന്‍.വാസവന്, സജി ചെറിയാന്, വി.ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ആര്.ബിന്ദു, വീണ ജോര്‍ജ്, വി.അബ്ദുറഹ്മാന് എന്നിവരെയാണ് സംസ്ഥാന സമിതി മന്ത്രിസ്ഥാനത്തേക്ക് നിശ്ചയിച്ചിരിക്കുന്നത്. മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ട എം.ബി.രാജേഷിന് സ്പീക്കര്‍ പദവി നല്‍കാനാണ് സിപിഎമ്മില്‍ ധാരണയായത്. മുന്‍മന്ത്രി കെ.കെ.ഷൈലജ പാര്‍ട്ടി വിപ്പായി നിയമസഭയില്‍ പ്രവര്‍ത്തിക്കും. മുന്‍ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായും സംസ്ഥാന സമിതി തീരുമാനിച്ചു.
അതേസമയം മന്ത്രിസഭ മേയ് 20 ന് വൈകിട്ട് 3.30 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനം.
പങ്കെടുക്കുന്നവർ ഉച്ചതിരിഞ്ഞ് 2.45 ന് മുമ്പ് സ്റ്റേഡിയത്തിൽ എത്തണം. 48 മണിക്കൂറിനകം എടുത്തിട്ടുള്ള ആർ.ടി.പി.സി.ആർ, ട്രൂനാറ്റ്, ആർ.ടി ലാമ്പ് നെഗറ്റീവ് റിസൾട്ടോ, കൊവിഡ് വാക്‌സിനേഷൻ അന്തിമ സർട്ടിഫിക്കറ്റോ കൈവശം വയ്ക്കണം. പങ്കെടുക്കുന്നവർ ചടങ്ങിൽ ഉടനീളം നിർബന്ധമായും ഇരട്ട മാസ്‌ക് ധരിക്കുകയും പ്രോട്ടോക്കോൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here