Advertisement

വീണ്ടും പ്രകോപനം; ലഡാക്ക് മേഖലയിൽ പരിശീലനം പുനരാരംഭിക്കാനൊരുങ്ങി ചൈന

May 19, 2021
1 minute Read

ഒരിടവേളയ്ക്ക് ശേഷം ലഡാക്ക് മേഖലയിൽ പരിശീലനം പുനരാരംഭിക്കാനുള്ള നീക്കത്തിൽ ചൈന. സാഹചര്യം നേരിടാൻ തയാറാണെന്നും എന്തും നേരിടാൻ ഇന്ത്യൻ സേനയ്ക്ക് കഴിവുണ്ടെന്നും സൈനിക വക്താക്കൾ അറിയിച്ചു.

ലഡാക്കിന്റെ എതിർദിശയിലെ താഴ്വരകളുടെ താഴ്ന്ന പ്രദേശത്താണ് ചൈനീസ് സൈന്യം വീണ്ടും നിലയുറപ്പിക്കുന്നത്. പ്രകോപനം സൃഷ്ടിക്കലല്ല, പരിശീലനം നടത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ചൈനീസ് സൈന്യത്തിന്റെ നിലപാട്. മുൻ അനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തി ഇന്ത്യ ചൈനയുടെ വാദം മുഖവിലയ്‌ക്കെടുക്കുന്നില്ല. ലഡാക്കിൽ ചൈനീസ് കരസേനയുടെ സാന്നിധ്യവും പരിശീലനവും നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യൻ കരസേന വ്യക്തമാക്കി.

കൊടുംതണുപ്പുള്ള സമയത്ത് സാധാരണയായി ലഡാക്കിലെ ഉയർന്ന മേഖലകളിൽ ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം പതിവില്ല. എന്നാൽ ഇത്തവണ ആ പതിവ് തെറ്റിച്ചത് കൊണ്ടാണ് ചൈനീസ് സൈന്യത്തിന്റെ പരിശീലനം ശ്രദ്ധയിൽപ്പെട്ടത്.

നിരവധി മിസൈൽ പ്രതിരോധ ശേഷിയുള്ള ടാങ്കറുകൾ അടക്കം എത്തിച്ചാണ് ചൈനീസ് സൈന്യത്തിന്റെ പരിശീലനം.

Story Highlights: china PLA’s exercise in ladak

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top