‘കിട്ടിയ സ്ഥിതിക്ക് പോയേ പറ്റൂ’ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം; നിറഞ്ഞ സന്തോഷവുമായി സുബൈദുമ്മ

ആടിനെ വിറ്റു കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സുബൈദുമ്മയ്ക്ക് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം. സര്‍ക്കാരിന്റെ ക്ഷണക്കത്ത് സുബൈദുമ്മയ്ക്ക് ലഭിച്ചു. ചടങ്ങിലേക്ക് ക്ഷണം ലഭിച്ചതിന്റെ സന്തോഷം ട്വന്റിഫോറിനോട് സുബൈദുമ്മ പങ്കിട്ടു.
നിറഞ്ഞ സന്തോഷമെന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും സുബൈദുമ്മ പറഞ്ഞു. ‘കടയടച്ചിട്ടിരിക്കുകയാണ്, ആടിന് തീറ്റ കൊടുക്കാന്‍ പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ ചോദിക്കുമായിരുന്നു ഉമ്മയെ ക്ഷണിച്ചില്ലേ എന്ന്. അപ്പോ പറയും അതൊക്കെ വലിയ ആളുകള്‍ പോകുന്നതല്ലേ, നമ്മള് പാവപ്പെട്ടവര്‍ എന്തിനാ പോകുന്നേ.. ടിവിയില്‍ കണ്ട് സന്തോഷിപ്പിക്കാം… ആളുകള്‍ ചോദിച്ച് പോയിക്കഴിയുമ്പോ ഭര്‍ത്താവ് ചോദിക്കും എന്താ കാര്യമെന്ന്, ചിലപ്പോ നിനക്കൊരു വിളി വരുവായിരിക്കുമെന്ന് ഭര്‍ത്താവ് പറയും. കളക്ടറേറ്റിലെ സാറ് ഇന്നലെ രാവിലെ 11 മണിക്ക് പേപ്പര്‍ കൊണ്ടുവന്നു. സന്തോഷമായി, മക്കളെ വിളിച്ച് വിവരം പറഞ്ഞു. കൊവിഡ് ആയതോണ്ട് പോവണ്ടയെന്ന് എല്ലാരും പറഞ്ഞു. കിട്ടിയ സ്ഥിതിക്ക് പോയേ പറ്റൂവെന്ന് മനസിന് ഭയങ്കര ഇത്.’ സുബൈദുമ്മ പറയുന്നു.
Story Highlights: pinarayi ministry, sworn in ceremony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here