സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
ഇന്ന് പത്തനംതിട്ടയിലും, നാളെ ഇടുക്കിയിലും, 22ന് പത്തനംതിട്ട,, ഇടുക്കി ജില്ലകളിലും, 23ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും, 24ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ടൗട്ടെക്ക് പിന്നാലെ ബംഗാൾ ഉൽക്കടലിൽ അടുത്ത ചുഴലി കാറ്റ് രൂപപ്പെടുന്നതായി മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. യാസ് ചുഴലികാറ്റാണ് ബംഗാൾ ഉൽക്കടലിൽ രൂപപ്പെടുന്നത്. ന്യൂനമർദം അടുത്ത 48 മണിക്കൂറിൽ ചുഴലി കാറ്റയി രൂപപ്പെടാമെന്നാണ് മുന്നറിയിപ്പ്. കേരളത്തിൽ ചുഴലിക്കാറ്റിന്റെ ഫലമായാണ് ശക്തമായ മഴ ലഭിക്കുക.
Story Highlights: chances of rain for next five days
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here