കൈകളില്ലെങ്കിലും കലയില്‍ കഴിവ് തെളിയിച്ച് കണ്മണി; സംഗീതത്തിലും ചിത്ര രചനയിലും മിടുക്കി

കൊവിഡ് കാലത്ത് പോസിറ്റീവ് ആകരുത് എന്നാണ് പറയുക. എന്നാല്‍ ചിന്തകള്‍ എല്ലായിപ്പോഴും പോസിറ്റീവാകണം. വീട്ടിലിരിക്കുന്ന ലോക്ക് ഡൗണ്‍ കാലം എങ്ങനെ പോസിറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കണമെന്ന് ആണ് തിരുവനന്തപുരം സ്വദേശിനി കണ്മണിയുടെ ചിന്ത.
അതിജീവനത്തിലൂടെ കടന്നുവന്ന പെണ്‍കുട്ടിയാണ് കണ്‍മണി. ജീവിതത്തിലെ പ്രതിസന്ധികളെ മനോധൈര്യം കൊണ്ട് നേരിട്ടവള്‍. വീട്ടിലിരിക്കുന്ന ലോക്ക് ഡൗണ്‍ കാലം ഈ പെണ്‍കുട്ടി സംഗീതവും ചിത്രരചനയുമൊക്കെയായി ഉഷാറാക്കുകയാണ്. തിരുവനന്തപുരം മ്യൂസിക് കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി കൂടിയാണ് കണ്‍മണി.
ജന്മനാ കൈകളില്ലാത്ത കണ്മണി കാലുകൊണ്ട് നെറ്റിപ്പട്ടം ഉണ്ടാക്കാനും പഠിച്ച് കഴിഞ്ഞു. മറ്റു ജില്ലകളില്‍ നിന്നടക്കം ഓര്‍ഡറുകളും എത്തുന്നുണ്ട്. എന്തിലും ഒരു പോസിറ്റീവ് വശം കൂടി ഉണ്ടാകുമെന്നും, സന്ദര്‍ഭങ്ങളെ അവസരങ്ങള്‍ ആക്കി മാറ്റുകയാണ് വേണ്ടതെന്നും കണ്‍മണി പറയുന്നു.
ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടുന്നവരോട് കണ്‍മണിക്ക് പറയാനുള്ളത് ഇങ്ങനെ- ‘ദൈവം നമുക്ക് എന്തെങ്കിലും കുറവ് തന്നിട്ടുണ്ടെങ്കില്‍ അതിനപ്പുറത്ത് എന്തെങ്കിലും നല്ല കാര്യം തരും. എന്റെ ജീവിതത്തില്‍ ദൈവം പാട്ടുപാടാനും ഡ്രോയിംഗിനുമുള്ള കഴിവ് തന്നു. സാധാരണ മനുഷ്യന്റെ കാര്യത്തിലും എന്തെങ്കിലും നെഗറ്റീവ് ഉണ്ടെങ്കിലും അതിലും അപ്പുറം ഒരു പോസിറ്റീവ് ജീവിതത്തില്‍ കാണും.’ ഇല്ലായ്മകളെ മനക്കരുത്തുകൊണ്ട് അതിജീവിക്കുന്ന കണ്മണി ഈ കൊവിഡ് കാലത്ത് മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാണ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here