ഇടുക്കിയിൽ സമാന്തര ബാർ; പ്രതി പിടിയിൽ

ഇടുക്കി നെടുങ്കണ്ടത്ത് സമാന്തര ബാർ സംവിധാനമൊരുക്കി മദ്യക്കച്ചവടം നടത്തിയ ആൾ അറസ്റ്റിൽ. നെടുങ്കണ്ടം ചക്കക്കാനം സ്വദേശി ആലുങ്കൽ ജയനാണ് പിടിയിലായത്. ഇയാളിൽ നിന്ന് 25 കുപ്പി വിദേശമദ്യം പിടികൂടി. മദ്യം സൂക്ഷിച്ചുവച്ചിരുന്ന വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
ചക്കക്കാനത്തെ സ്വകാര്യ വർക്ക് ഷോപ്പിനോട് ചേർന്നുള്ള പ്രദേശം കേന്ദ്രീകരിച്ചാണ് ഇയാൾ സമാന്തര ബാർ സംവിധാനമൊരുക്കി മദ്യവില്പന നടത്തിയിരുന്നത്. കോൺക്രീറ്റ് മിക്സചർ കൊണ്ടുപോകുന്നതിനായി ഉപയോഗിക്കുന്ന വാഹനത്തിലും സമീപത്ത് റോഡരികിലും ഒളിപ്പിച്ച നിലയിലാണ് മദ്യക്കുപ്പികൾ സൂക്ഷിച്ചിരുന്നത്. ലോക്ക്ഡൗണിനു മുൻപ് ബീവറേജ് ഷോപ്പുകളിൽ നിന്ന് വാങ്ങിവച്ച മദ്യമാണ് ഇയാൾ വില്പന നടത്തിയിരുന്നത്. 25 കുപ്പികളിലായി 10 ലിറ്റർ മദ്യമാണ് ഉണ്ടായിരുന്നത്.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Story Highlights: Parallel bar in Idukki; Defendant arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here