സത്യപ്രതിജ്ഞാ ചടങ്ങിന് വിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപതാ മുഖപത്രം സത്യദീപം

കൊവിഡിന്റെ രണ്ടാം തരംഗം ഭരണതലത്തിൽ വന്ന വീഴ്ചയാണെന്ന വിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപതാ മുഖപത്രം സത്യദീപം. വാക്‌സിൻ വിതരണത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളോട് കാണിക്കുന്നത് വിവേചനമാണെന്നും സത്യദീപം എഡിറ്റോറിയലിൽ വിമർശിച്ചു.
ഇരട്ടനീതിയുടെ ഇളവുകൾ എന്ന തലക്കെട്ടിൽ എഴുതിയ എഡിറ്റോറിയലിലാണ് സത്യദീപം കേന്ദ്രസർക്കാരിനെതിരെ വിമർശനമുന്നയിച്ചത്. കൊവിഡ് വാക്‌സിന്റെ വില നിർണയ അധികാരം നിർമാണ കമ്പനികൾക്ക് നൽകിയത് പ്രതിഷേധാർഹമാണെന്നും സത്യദീപം ചൂണ്ടിക്കാണിക്കുന്നു.
കൊവിഡിന്റെ രണ്ടാംതരംഗം അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും അതിതീവ്രമാകുമെന്ന് മുൻകൂട്ടി കാണാതിരുന്ന ഭരണതല വീഴ്ചയുടെ ദുരന്തമാണ് രാജ്യം കാണേണ്ടിവന്നത്. കൊവിഡ് പ്രോട്ടോക്കോളിൽ ഇളവ് നൽകിയത് ജനവിരുദ്ധമാണെന്നും ഇരട്ടനീതിയുടെ രാഷ്ട്രീയമാണെന്നും എഡിറ്റോറിയലിൽ കുറ്റപ്പെടുത്തുന്നു. കൊവിഡ് വ്യാപനം കുറയ്ക്കാൻ വേണ്ടി ഏർപ്പെടുത്തിയ ലോക്ക്ഡൗണിനിടെ 500 പേരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന സംസ്ഥാന സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെയും സത്യദീപം വിമർശിച്ചു.
Story Highlights: sathyadeepam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here