Advertisement

മൂന്ന് പതിറ്റാണ്ടായി ജയിലിൽ; രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കണം: സ്റ്റാലിന്‍

May 20, 2021
0 minutes Read

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ രാഷ്ട്രപതിക്ക് കത്ത് നൽകി. സംസ്ഥാന സർക്കാരിന്റെ 2018 ലെ ശുപാർശ അംഗീകരിക്കണമെന്നും അടിയന്തരമായി ഏഴ് പ്രതികളേയും മോചിപ്പിക്കണമെന്നും കത്തിൽ പറയുന്നു.

മൂന്ന് പതിറ്റാണ്ടായി പ്രതികൾ ജയില്‍വാസത്തിന്റെ വേദന അനുഭവിക്കുകയാണ്. ജയിലില്‍ കഴിയുന്ന പേരറിവാളന്‍, സുരേന്ദ്രരാജയെന്ന ശാന്തനു, നളിനി, മുരുകന്‍, റോബര്‍ട്ട് പയസ്, ഭാര്യാ സഹോദരന്‍ ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരെ ഉടൻ മോചിപ്പിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top