Advertisement

കുംഭമേളയിലും ചാർധാം തീർത്ഥാടനത്തിലും കൊവിഡ് മാനദണ്ഡങ്ങൾ വ്യാപകമായി ലംഘിക്കപ്പെട്ടു; വിമർശിച്ച് ഉത്തരാഖണ്ഡ് ഹൈക്കോടതി

May 20, 2021
1 minute Read
uttarakhand high court center

കുംഭമേളയിലും ചാർധാം തീർത്ഥാടനത്തിലും കൊവിഡ് മാനദണ്ഡങ്ങൾ വ്യാപകമായി ലംഘിക്കപ്പെട്ടെന്ന് വിമർശിച്ച് ഉത്തരാഖണ്ഡ് ഹൈക്കോടതി. സാമൂഹ്യ അകലം അടക്കം മാർഗരേഖ കടലാസിൽ മാത്രമാണ്. ഉത്തരാഖണ്ഡ് സർക്കാർ നിർദേശങ്ങൾ ഇറക്കുന്നതല്ലാതെ നടപ്പാക്കുന്നില്ല. രാജ്യത്തെ ലക്ഷകണക്കിന് പേരുടെ ജീവൻ വച്ചാണ് ഉത്തരാഖണ്ഡ് സർക്കാർ കളിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ആർഎസ് ചൗഹാൻ അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു. ചാർധാം തീർത്ഥാടനത്തിന്റെ നടത്തിപ്പ് സർക്കാർ അലംഭാവത്തോടെയാണ് കൈകാര്യം ചെയ്തത്. ഉത്തരാഖണ്ഡ് സർക്കാർ ജനങ്ങളോട് മറുപടി പറയാൻ ബാധ്യസ്ഥരാണെന്നും വ്യക്തമാക്കി.

“ആദ്യം നമ്മൾ കുംഭമേള നടത്തി തെറ്റ് ചെയ്തു. പിന്നീട് ചാർധാം നടത്തി. എന്തിനാണ് നമ്മൾ തുടർച്ചയായി നമ്മളെത്തന്നെ പരിഹസിക്കുന്നത്? ആരാണ് മേൽനോട്ടം വഹിക്കുന്നത്? അത് പുരോഹിതർക്കായി മാറ്റിവച്ചിരിക്കുകയാണോ? പുരോഹിതർക്കിടയിൽ കൊവിഡ് പടർന്നാൽ എന്താണ് ചെയ്യുക? ചാർധാമിലേക്ക് പോയി അവിടത്തെ അവസ്ഥ എന്താണെന്നറിയൂ. കേദാർനാഥും സന്ദർശിക്കൂ.”- ചീഫ് ജസ്റ്റിസ് പറഞ്ഞു.

Story Highlights: uttarakhand high court slams center

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top