സ്റ്റാർട്ട് അപ്പുകൾ തുടങ്ങാൻ പ്രോത്സാഹനം നൽകും: മുഖ്യമന്ത്രി

സ്റ്റാർട്ട് അപ്പുകൾ തുടങ്ങാൻ പ്രോത്സാഹനം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി-പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിയും വ്യവസായ പാർക്കുകളും പൂർത്തീകരിക്കും. കൊച്ചിയിലെ പെട്രോ കെമിക്കൽ പാർക്ക് ശക്തിപ്പെടുത്തും. ദേശീയ തലത്തിലെ ഉന്നത വിദ്യാഭ്യാസ നയത്തിന് ബദൽ നയം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ സർക്കാരിൻ്റെ മുൻഗണനകളിലൊന്ന് ഉന്നത വിദ്യാഭ്യാസം. ശ്രേഷ്ഠ കേന്ദ്രങ്ങൾ സജ്ജമാക്കും. പുതിയ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ അധ്യയനം കലാലയങ്ങളിൽ ഉറപ്പാക്കും. ലൈബ്രറികളുടെ നവീകരണം സാധ്യമാക്കും. ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളുടെ ശൃംഖല ശക്തിപ്പെടുത്തും. സെക്കണ്ടറി തലം വരെ മതനിരപേക്ഷ മൂല്യങ്ങളും ശാസ്ത്രീയ അവബോധം വളർത്തലും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും.
തൊഴിൽ സാധ്യതാ മേഖലകൾ ഉപയോഗപ്പെടുത്താൻ നടപടി സ്വീകരിക്കും. നിലവാരമുള്ള അപ്രൻ്റീസ്ഷിപ് സംവിധാനം ഒരുക്കും. 5 വർഷം കൊണ്ട് മാലിന്യ രഹിത കേരളം യാഥാർത്ഥ്യമാക്കും. പുതിയ സംരംഭകർക്ക് സഹായം നൽകാൻ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: will encourage start-ups: pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here