അഞ്ച് വർഷം കൊണ്ട് അതിദാരിദ്ര്യം ഉന്മൂലനം ചെയ്യും; പുതിയ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

അടുത്ത അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്രും ഉന്മൂലനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഗതിയായ ഓരോ വ്യക്തിയേയും, ദാരിദ്ര്യത്തിൽ കഴിയുന്ന ഓരോ കുടുംബത്തേയും കണ്ടെത്തി പ്രാദേശികവും ഗാർഹികവുമായ പദ്ധതികളിലൂടെ ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ആരോഗ്യം വിദ്യാഭ്യാസം പാർപ്പിടം എന്നീ മേഖലകളിലെ പദ്ധതികൾ പൂർത്തീകരിക്കാനാണ് സർക്കാരിന്റെ മുൻഗണന. ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ നയം രൂപീകരിക്കും.
ഒരാളേയും ഒഴിച്ചു നിർത്താത്ത വികസന കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുമെന്നും 25 വർഷം കൊണ്ട് കേരളത്തിൻ്റെ ജീവിത നിലവാരം വികസിത രാഷ്ട്രങ്ങൾക്കൊപ്പമെത്തിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
മറ്റ് പ്രഖ്യാപനങ്ങൾ-
കാർഷിക മേഖലയിൽ ഉത്പാദനക്ഷമത, ലാഭ സാധ്യത, സുസ്ഥിരത എന്ന മുദ്രാവാക്യം നടപ്പിലാക്കും. 5 വർഷം കൊണ്ട് നെല്ല്, പച്ചക്കറി ഉത്പാദനം ഇരട്ടിപ്പിക്കും. ഭക്ഷ്യ സംസ്കരണ വ്യവസായ സാധ്യത പ്രയോജനപ്പെടുത്താൻ നടപടി സ്വീകരിക്കും. റബറിൻ്റെ മൂല്യവർധനയ്ക്ക് മികവിൻ്റെ കേന്ദ്രം രൂപീകരിക്കും. തണ്ണീർത്തടങ്ങൾ മെച്ചപ്പെടുത്തും.
Story Highlights: will eradicate poverty within five years declares kerala cm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here