Advertisement

ഇന്ത്യയില്‍ സൗജന്യ വിഡിയോ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോമുമായി ആമസോണ്‍

May 21, 2021
0 minutes Read

ഇന്ത്യയില്‍ സൗജന്യ വിഡിയോ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോം അവതരിപ്പിച്ച്‌ ആമസോണ്‍.ആമസോണ്‍ ആപ്പിന്റെ ഭാഗമായാണ്​ മിനിടിവി എത്തുന്നത്​.

മറ്റ്​ സ്​ട്രീമിങ്​ ആപ്പുകളില്‍ നിന്ന്​ വ്യത്യസ്​തമായി മിനിടിവിക്ക്​ പണം കൊടുത്തുള്ള സബ്​സ്​ക്രിപ്​ഷന്‍ ആവശ്യമില്ല. ഈ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോമില്‍ പരസ്യങ്ങളുണ്ടാകും. ലോകത്ത്​ ആദ്യമായാണ്​ ഇത്തരമൊരു സേവനം ആമസോണ്‍ അവതരിപ്പിക്കുന്നത്‌ .

വെബ്​ സീരിസ്​, കോമഡി ഷോ, ടെക്​ ന്യൂസ്​, ഫുഡ്​, ബ്യൂട്ടി, ഫാഷന്‍ തുടങ്ങിയവ മിനിടിവിയില്‍ ലഭ്യമാകും. വരും ദിവസങ്ങളില്‍ കൂടുതല്‍ എക്​സ്​ക്ലൂസീവ്​ വിഡിയോകള്‍ മിനിടി.വിയുടെ ഭാഗമായി എത്തുമെന്നാണ്​ ആമസോണ്‍ അറിയിച്ചിരിക്കുന്നത്​.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top