കൊവിഡ് നിയന്ത്രണത്തിൽ കേന്ദ്രം സമ്പൂർണ്ണ പരാജയം; കെ.സി വേണുഗോപാൽ

കൊവിഡ് നിയന്ത്രണത്തിൽ കേന്ദ്രം സമ്പൂർണ്ണ പരാജയമെന്ന് തെളിഞ്ഞെന്ന് കെ.സി വേണുഗോപാൽ. പരാജയം മറയ്ക്കാൻ കോൺഗ്രസിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു. ബിജെപി ദേശീയ അധ്യക്ഷനെതിരെ നൽകിയ പരാതിക്ക് എന്ത് സംഭവിക്കുമെന്ന് ഊഹിക്കാവുനതേയുള്ളൂ. ജനങ്ങളുടെ കോടതി ഉചിതമായ നടപടിയെടുക്കട്ടെയെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
നേരത്തെ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസനെതിരായ നീക്കങ്ങൾ സർക്കാർ പരാജയങ്ങൾ മറയ്ക്കാനാണെന്ന് രമേശ് ചെന്നിത്തലയും ആരോപണമുന്നയിച്ചിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായപ്പോള്‍ ശ്രീനിവാസിന്‍റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിരോധ നടപടികൾ നാടിന് സാന്ത്വനമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Story Highlights: Center govt has proved to be a complete failure in covid control- K.C Venugopal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here