ലോകത്തെ അതിസമ്പന്നരിൽ അദാനി 14ആമത്

ലോകത്തിലെ അതിസമ്പന്നരിൽ ഗൗതം അദാനി 14ആമത്. ഏഷ്യയിൽ രണ്ടാം സ്ഥാനവും അദാനി ഗ്രൂപ്പ് തലവനായ ദൗതം അദാനിയ്ക്കാണ്. രാജ്യത്തെ അതിസമ്പന്നരിലും അദാനി രണ്ടാമതാണ്. 67.8 ബില്ല്യൺ ഡോളർ ആസ്തിയാണ് അദാനിയ്ക്കുള്ളത്. ബ്ലൂംബെർഗ് ബില്ല്യണയർ ഇൻഡക്സ് ആണ് കണക്ക് പുറത്തുവിട്ടത്.
ചൈനീസ് കോടിപതി ഴോങ് ഷഷാനെ മറികടന്നാണ് അദാനി ഏഷ്യൻ ധനികരിൽ രണ്ടാമതെത്തിയത്. രാജ്യത്തെ ധനികയിൽ ഒന്നാമത് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയാണ്. 76.3 ബില്ല്യൺ ഡോളർ ആസ്തിയാണ് അംബാനിക്കുള്ളത്.
അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ എക്കണോമിക് സോൺ എന്ന പേരിൽ രൂപം കൊണ്ട രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ പോർട്ട് ഓപ്പറേറ്ററിൻ്റെ തലവനാണ് അദാനി.
Story Highlights: Gautam Adani Becomes 14th Richest Person In The World
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here