Advertisement

ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തു; സ്വാഗതം ചെയ്ത് കെ.സി.ബി.സി

May 21, 2021
0 minutes Read

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തിനെ സ്വാഗതം ചെയ്ത് കേരള കത്തോലിക്ക ബിഷപ്പ് കൗൺസിൽ. ദീർഘ കാലത്തെ ആവശ്യമാണ് ഇപ്പോൾ നടപ്പായതെന്ന് കെ.സി.ബി.സി വക്താവ് ഫാ ജേക്കബ് പാലയ്ക്കാപ്പിളളി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ നടപടി കേരളാ കൗൺസിൽ ഓഫ് ചർച്ചസും സ്വാഗതം ചെയ്തു. ക്രൈസ്തവ സമൂഹത്തിനു അർഹമായ നീതി നിഷേധിക്കുന്ന പ്രവണത മാറാൻ നടപടി ഗുണം ചെയ്യും. പരിശീലന കേന്ദ്രങ്ങൾ, സ്കോളർഷിപ്പ് വിതരണം, ദളിത് ക്രൈസ്തവ പ്രശനം, കമ്മറ്റികളിലെ പ്രാതിനിത്യം തുടങ്ങി എല്ലാ പ്രശ്നങ്ങളിലും ശാശ്വത പരിഹാരം ഉണ്ടാകുവാൻ ഇതു കാരണമാകുമെന്ന് കെ.സി.സി പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്ജ് അറിയിച്ചു.

നേരത്തെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് മു​ൻ​പു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ന്യൂ​ന​പ​ക്ഷ ക്ഷേ​മം മ​ന്ത്രി വി.​അ​ബ്ദു​റ​ഹ്മാ​നാ​യി​രു​ന്നു ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ പു​റ​ത്തു​വ​ന്ന അ​ന്തി​മ വി​ജ്ഞാ​പ​ന​ത്തി​ലാ​ണ് വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി ഏ​റ്റെ​ടു​ത്തു​വെ​ന്ന് വ്യ​ക്ത​മാ​യ​ത്.

ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ൾ നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മാ​റി മാ​റി വ​രു​ന്ന മ​ന്ത്രി​സ​ഭ​ക​ളി​ൽ ന്യൂ​ന​പ​ക്ഷ ക്ഷേ​മ​വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​വ​രി​ൽ​ നി​ന്ന് ക​ടു​ത്ത വി​വേ​ച​നം നേ​രി​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ഈ ​ആ​വ​ശ്യം.

ജ​ലീ​ൽ ആ​യി​രു​ന്നു ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ൽ വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്ത​ത്. ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​നി​ൽ അ​ട​ക്കം ഒ​രു വി​ഭാ​ഗ​ത്തി​ന് മു​ൻ​തൂ​ക്കം കി​ട്ടു​ന്ന രീ​തി​യി​ലു​ള്ള സ​മീ​പ​ന​വും ന​യ​പ​രി​പാ​ടി​ക​ളു​മാ​യി ന​ട​പ്പാ​ക്കി​യ​തെ​ന്ന വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

80:20 ശ​ത​മാ​നം എ​ന്ന രീ​തി​യി​ൽ ന്യൂ​ന​പ​ക്ഷാ​നു​കൂ​ല്യ​ങ്ങ​ളു​ടെ ഗ​ണ്യ​മാ​യ ഭാ​ഗം ഒ​രു വി​ഭാ​ഗ​ത്തി​ന് വി​ത​ര​ണം ചെ​യ്യു​ന്ന​ത് സാ​മാ​ന്യ നീ​തി​ക്ക് നി​ര​ക്കു​ന്ന​ത​ല്ലെ​ന്ന വ​സ്തു​ത പു​തി​യ സ​ർ​ക്കാ​ർ നീ​തി​യു​ക്ത​മാ​യി വി​ല​യി​രു​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സ​ഭാ വൃ​ത്ത​ങ്ങ​ൾ നേ​ര​ത്തെ പ്ര​തി​ക​രി​ച്ചി​രു​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top