Advertisement

ഡിഎൽഎഫ് അഴിമതിക്കേസ്; ലാലുപ്രസാദിന് ക്ലീൻ ചിറ്റ് നൽകി സിബിഐ

May 22, 2021
2 minutes Read
CBI Clean Chit Lalu

ഡിഎൽഎഫ് അഴിമതിക്കേസിൽ മുൻ റെയിൽവേ മന്ത്രിയും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിന് ക്ലീൻ ചിറ്റ് നൽകി സിബിഐ. മുംബൈയിലെ ബാന്ദ്ര റെയിൽ ലാൻഡ് ലീസ് പദ്ധതിക്കും ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ പദ്ധതിക്കും വേണ്ടി ഡിഎൽഎഫ് കമ്പനി ലാലുപ്രസാദ് യാദവിനു കൈക്കൂലി നൽകിയെന്നായിരുന്നു കേസ്. കൈക്കൂലിയായി സൗത്ത് ഡൽഹിയിൽ ഭൂമി നൽകിയെന്നായിരുന്നു ആരോപണം.

2018ൽ നടന്ന സംഭവത്തിൽ സിബിഐയുടെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തിയത്. ആരോപണങ്ങൾ തെളിയിക്കാൻ കഴിയാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് സിബിഐ പറയുന്നു. കേസിൽ ആദായ നികുതി വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.

കാലിത്തീറ്റ കുംഭകോണക്കേസിൽ മൂന്ന് വർഷത്തോളം തടവിലായിരുന്ന ലാലുപ്രസാദ് ആരോഗ്യനില മോശമായതിനെ തുടർന്ന് ഇപ്പോൾ ജാമ്യത്തിലാണ്.

Story Highlights: CBI Gives Clean Chit To Lalu Yadav In DLF Bribery Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top