മുതലകള്‍ നിഷ്കളങ്കർ; പ്രതീകാത്മക ചിത്രം പങ്കുവെച്ച് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദി വെര്‍ച്വല്‍ യോഗത്തിനിടെ നടത്തിയ വികാരഭരിതമായ പ്രസംഗത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഒരു മുതലയുടെ ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ രാഹുല്‍ പങ്കുവെച്ചു. മോദിയുടെ കരച്ചില്‍ മുതലക്കണ്ണീരായിരുന്നുവെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം.
മുതലകള്‍ നിഷ്‌കളങ്കരാണ് എന്ന ക്യാപ്ഷനും ഫോട്ടോക്ക് താഴെ രാഹുല്‍ കൊടുത്തിട്ടുണ്ട്. മെയ് 22 ബയോഡൈവേഴ്‌സിറ്റി ഡേ എന്ന ഹാഷ്ടാഗും രാഹുല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മോദിയുടെ കരച്ചിലിന് ഇതിലും വലിയ ട്രോള്‍ കിട്ടാനില്ലെന്നാണ് നിരവധിപേര്‍ പോസ്റ്റിന് താഴെ പ്രതികരിക്കുന്നത്. മോദിയുടെ കരച്ചിലിനെ വിമര്‍ശിച്ചുകൊണ്ട് നേരത്തേ പ്രശാന്ത് ഭൂഷനുള്‍പ്പെടെ ചിലര്‍ രംഗത്തുവന്നിരുന്നു. നിങ്ങള്‍ക്ക് മുതലക്കണ്ണീരിനെക്കുറിച്ച് അറിയില്ലെങ്കില്‍, നിങ്ങള്‍ക്കത് ഇവിടെ കാണാം എന്നാണ് പ്രധാനമന്ത്രിയുടെ പ്രസംഗം പങ്കുവെച്ചുകൊണ്ട് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here