കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് ആകുന്നത് ഗുണം ചെയ്യും: കെ മുരളീധരന്‍

കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് ആകുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് കെ മുരളീധരന്‍. മുല്ലപ്പള്ളി പ്രസിഡന്റ് സ്ഥാനം ഒഴിയണം. വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായത് നല്ല മാറ്റത്തിന്റെ തുടക്കമാണ്. കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വേണമെന്ന് കെ മുരളീധരന്‍ ട്വന്റിഫോറിനോട്. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ നിയമസഭയില്‍ ശക്തമായി ഉന്നയിക്കാനും നിയമസഭയ്ക്ക് അകത്തും പുറത്തും നയിക്കാനും വി ഡി സതീശന് കഴിയുമെന്നും കെ മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി പുനഃസംഘടന ആളുകളുടെ കഴിവ് മാത്രം നോക്കിയായിരിക്കണം.
അതേസമയം കോണ്‍ഗ്രസില്‍ ജനാധിപത്യം നിലച്ചു പോയില്ലെന്നതിന് തെളിവാണ് നേതൃമാറ്റമെന്നും കെപിസിസി അധ്യക്ഷ സ്ഥാനത്തും മാറ്റമുണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നുവെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.
കെപിസിസി പ്രസിഡന്റായി തന്നെ എഐസിസിയാണ് നിയോഗിച്ചതെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. പരാജയം ഏറ്റുവാങ്ങിയാല്‍ പാര്‍ട്ടിയെ ഇട്ടേച്ചുപോകുകയാണെങ്കില്‍ നിങ്ങള്‍ എന്തുപറയുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. ഇക്കാര്യത്തിലും എഐസിസി പെട്ടെന്ന് തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുല്ലപ്പള്ളി.
Story Highlights: k sudhakaran, k muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here