രാജ്യത്തെ തൊഴിലാളികളുടെ മിനിമം വേതനം ഉയർത്തി തൊഴിൽ മന്ത്രാലയം

കേന്ദ്ര തൊഴിൽ വകുപ്പ് രാജ്യത്തെ തൊഴിലാളികളുടെ മിനിമം വേതനം ഉയർത്തി. ഇക്കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. 1.5 കോടി തൊഴിലാളികൾക്കാണിതിന്റെ ഗുണം ലഭിക്കുക എന്നാണ് വിലയിരുത്തൽ. കൊവിഡ് സാഹചര്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന തൊഴിലാളികൾക്ക് താങ്ങാവുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ഗംഗ്വാർ അറിയിച്ചു.
105 മുതൽ 210 രൂപ വരെ നിത്യവരുമാനമുള്ളവർക്കാണിത് പ്രത്യക്ഷത്തിൽ ഗുണം ചെയുക. റെയിൽവേ, ഖനികൾ, എണ്ണപ്പാടങ്ങൾ, തുറമുഖങ്ങൾ, കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങളിലും ഇത് നടപ്പാക്കും. കരാർ തൊഴിലാളികൾക്ക് ഉൾപ്പെടെ ഇത് ബാധകമാകും.
മാസത്തിൽ 2000 മുതൽ 5000 രൂപയുടെ വരെ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ഖനികളിൽ വിവിധ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് 431 മുതൽ 840 വരെയുള്ള വർദ്ധനവ് ഉണ്ടവും. നിര്‍മ്മാണ മേഖല, കാര്‍ഷിക രംഗം, ശുചീകരണ തൊഴിലാളികള്‍, സുരക്ഷ ജീവനക്കാർ, ചുമട്ട് തൊഴിലാളികൾ എന്നിവർക്കും ഇതിന്റെ ഗുണം ലഭിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here