Advertisement

ഒഡിഷയിൽ നിന്നുള്ള ഓക്‌സിജൻ എക്‌സ്പ്രസ് കൊച്ചിയിലെത്തി

May 22, 2021
2 minutes Read

ഇന്ന് പുലർച്ചെയാണ് ഒഡിഷ റൂർക്കേലയിൽ നിന്ന് 128.66 മെട്രിക് ടൺ ഓക്‌സിജനുമായി ഓക്‌സിജൻ എക്‌സ്പ്രസ് എത്തിയത്. കൊച്ചി വല്ലാർപാടം കണ്ടെയിനർ ടെർമിനലിൽ എത്തിച്ച ഓക്‌സിജൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യും. ഏഴ് കണ്ടെയിനറുകളിലാണ് ഓക്‌സിജൻ എത്തിച്ചത്.

മെയ് 16ന് 118 മെട്രിക് ടൺ ഓക്‌സിജൻ ഒഡിഷയിൽ നിന്നും കേരളത്തിലേക്ക് എത്തിച്ചിരുന്നു. ആവശ്യമനുസരിച്ച് കൺട്രോൾ റൂമിൽ നിന്നും വിവരങ്ങൾ ലഭിക്കുന്നത് അനുസരിച്ചാണ് കണ്ടെയിനർ ടെർമിനലിൽ നിന്ന് ഓക്‌സിജൻ നൽകുക. കൊവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലേക്ക് ഒഡിഷ ഓക്‌സിജൻ എത്തിച്ചിരുന്നു.

Story Highlights: oxygen express from odisha to kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top