Advertisement

തമിഴ്‌നാട്ടില്‍ രോഗികൾ കൂടുന്നു; ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി

May 22, 2021
0 minutes Read

കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവില്ലാത്ത സാഹചര്യത്തിൽ തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി. മെയ് 31 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്.

ഇന്നും നാളെയും രാത്രി 9 മണിവരെ കടകള്‍ പ്രവര്‍ത്തിക്കാം. ഈ രണ്ടുദിവസം സംസ്ഥാനത്ത് പൊതുഗതാഗതവും ഉണ്ടായിരിക്കും. എന്നാല്‍ തിങ്കളാഴ്ച മുതല്‍ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അറിയിച്ചു.

സംസ്ഥാനത്തെ എ.ടി.എമ്മുകളും പെട്രോള്‍ പമ്പുകളും തുറന്നു പ്രവര്‍ത്തിക്കും. കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള ഗതാഗതവും പാല്‍, പത്രം പോലുള്ള അവശ്യ സര്‍വീസുകളും അനുവദിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top