Advertisement

ശക്തമായ മഴയും കാറ്റും; ചൈനയില്‍ മാരത്തണില്‍ പങ്കെടുത്ത 21 പേര്‍ മരിച്ചു

May 23, 2021
1 minute Read

ചൈനയില്‍ 100 കിലോമീറ്റര്‍ ക്രോസ് കണ്‍ട്രി മൗണ്ടന്‍ മാരത്തണില്‍ പങ്കെടുത്ത 21 പേര്‍ കനത്ത മഴയിലും കാറ്റിലും അകപ്പെട്ട് മരിച്ചു. ഗാന്‍സു പ്രൊവിന്‍സിലെ യെല്ലോ റിവര്‍ സ്റ്റോണ്‍ വനമേഖലയിലാണ് മാരത്തണ്‍ നടന്നത്. ഡ്രോണും റഡാറും ഉപയോഗിച്ച് വനത്തില്‍ അകപ്പെട്ട് കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

മാരത്തണില്‍ പങ്കെടുക്കുന്ന 172 പേരില്‍ 18 പേരെ രക്ഷിച്ചു. ഉച്ചയോടെ കാലാവസ്ഥ അതിരൂക്ഷമായതോടെ മത്സരം നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചു. പരിക്കേറ്റ നിരവധി താരങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Story Highlights: 21 Runners Dead As Extreme Weather Hits China Marathon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top