ഇത് നേരത്തെ വന്നിരുന്നെങ്കിൽ ഒരടി കുറഞ്ഞേനെ; റോഡ് ആപ്പിനെ പ്രശംസിച്ച് അൽഫോൺസ് പുത്രൻ

റോഡുകളെ പറ്റി പരാതി അറിയിക്കാനുള്ള മൊബൈൽ ആപ്പിനെ പ്രശംസിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ. പുതിയ പദ്ധതിക്ക് എല്ലാവിധ ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.
‘ഇത് നേരത്തെ വന്നിരുന്നെങ്കിൽ അന്ന് ഒരു അടി കുറഞ്ഞേനെ, റൂണി ഫ്രം പ്രേമം’, എന്ന് എഴുതി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹം ഷെയർ ചെയ്തു.
പ്രേമം സിനിമയിൽ അൽഫോൺസ് പുത്രൻ ചെയ്ത കഥാപാത്രത്തിന്റെ പേരാണ് റൂണി വർഗീസ്. സിനിമയിൽ ഒരു രംഗത്തിൽ ‘നീ റോഡ് നന്നാക്കേില്ലേ ഡാ’ എന്ന് പറഞ്ഞ് തല്ല് കിട്ടുന്ന സംഭവത്തെയാണ് അദ്ദേഹം പോസ്റ്റിൽ രസകരമായി കോണ്ടുവന്നത്.
സംസ്ഥാനത്ത് പൊതുജനങ്ങൾക്ക് റോഡുകളെ പറ്റി പരാതി അറിയിക്കാനുള്ള മൊബൈൽ ആപ്പ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആണ് ഇക്കാര്യം അറിയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here