ബെവ്ക്യൂ ആപ്പ് പുനരാരംഭിക്കും

സംസ്ഥാനത്ത് മദ്യവിൽപനയ്ക്കായുള്ള ബെവ്ക്യൂ ആപ്പ് പുനരാരംഭിക്കാൻ ആലോചന. ലോക്ക്ഡൗൺ അവസാനിക്കുമ്പോൾ തിരക്ക്ഒഴിവാക്കാനാണ് നടപടി. ഔട്ട്‌ലെറ്റുകൾ അടച്ചിട്ടതോടെ ബെവ്‌കോയ്ക്ക് വലിയ വരുമാന നഷ്ടമാണുണ്ടായത്. ആപ്പ് പുനരാരംഭിക്കാൻ എക്‌സൈസിന്റെ അനുമതി ലഭിച്ചതായാണ് സൂചന.
കൊവിഡ് വ്യാപനത്തിൽ ഔട്ട്‌ലെറ്റുകൾ അടച്ചിട്ടതോടെ ഇതുവരെ ആയിരം കോടിയുടെ വരുമാന നഷ്ടമുണ്ടായി. ലോക്ക്ഡൗൺ പിൻവലിച്ചാൽ വലിയ തിരക്ക് ഔട്ട്‌ലെറ്റുകളിൽ ഉണ്ടാകുമെന്ന ആശങ്ക സർക്കാരിനുമുണ്ട്. 2020 മെയ് 27നാണ് ബെവ്ക്യൂ ആപ്പിന് തുടക്കമിടുന്നത്. തുടക്കത്തിൽ വ്യാപക പരാതികൾ ഉയർന്നെങ്കിലും അവ പരിഹരിക്കുകയായിരുന്നു. എന്നാൽ ബെവ്ക്യൂ ആപ്പിലേക്ക് ടോക്കണുകൾ നൽകുന്നതിന് പകരം ടോക്കണുകൾ പോകുന്നത് ബാറുകളിലേക്കാണ് എന്ന ആരോപണവും ഉയർന്നിരുന്നു. ഇത്തരം പരാതികളെല്ലാം പരിഹരിച്ചാകും ആപ്പ് പുനരാരംഭിക്കുക. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉടൻ ഉണ്ടാകും.
Story Highlights: bevq app
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here