Advertisement

മെഡിക്കൽ ഓക്സിജൻ കരിഞ്ചന്തയിൽ വിൽക്കുന്നവരെ പിടികൂടി ക്രൈം ബ്രാഞ്ച്

May 23, 2021
1 minute Read

ബംഗളൂരുവിൽ ഓക്‌സിജൻ സിലിണ്ടറുകൾ കരിഞ്ചന്തയിൽ വിൽപ്പന നടത്തുന്ന സംഘത്തെ ക്രൈംബ്രാഞ്ച് പിടികൂടി. ബംഗളൂരുവിലെ വിവിധയിടങ്ങൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്തിയിരുന്ന സംഘമാണ് അറസ്റ്റിലായത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന സിലിണ്ടറുകളും പൊലീസ് കണ്ടെടുത്തു

ഓക്സിജൻ കരിഞ്ചന്തകൾ വ്യാപകമായതിനെ തുടർന്ന് ബംഗളൂരു ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയിരുന്നു. 300 രൂപ മുതൽ വിലവരുന്ന സിലിണ്ടറുകൾക്ക് 3000 രൂപ വരെ ഈടാക്കിയാണ് കരിഞ്ചന്തയിൽ വിൽക്കുന്നത്. കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങിയത് മുതൽ നിരവധി ഓക്‌സിജൻ കരിഞ്ചന്ത വില്പനക്കാരെയാണ് ബംഗളൂരു പൊലീസ് പിടികൂടിയത്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമാണ്.

Story Highlights: medical oxygen black market

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top