Advertisement

ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ വാക്‌സിനേഷൻ പൂർത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

May 23, 2021
1 minute Read

സംസ്ഥാനത്ത് വാക്‌സിനേഷൻ സാർവത്രികമായി നടപ്പാക്കാനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.
കേരളത്തിൽ ബ്ലാക്ക് ഫംഗസിനെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

‘കുറഞ്ഞ സമയത്തിനുള്ളിൽ വാക്‌സിനേഷൻ പൂർത്തിയാക്കുകയാണ് ലക്ഷ്യം. വരും ദിവസങ്ങളിലെ കേസുകളുടെ എണ്ണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടങ്ങിയവ വിലയിരുത്തി മുന്നോട്ട് പോകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മോണിറ്ററിങ് നടത്തിയ ശേഷമാണ് ഇനിയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ എങ്ങനെ ആയിരിക്കണമെന്ന് തീരുമാനിക്കുക. നിലവിൽ ബ്ലാക്ക് ഫംഗസ് സംസ്ഥാനത്ത് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. നേരത്തേ തന്നെ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള രോഗമാണ് ബ്ലാക്ക് ഫംഗസ്. പക്ഷേ മരണനിരക്ക് വളരെ കുറവായിരുന്നു’.
ഡോക്ടർമാരുടെ നിർദേശപ്രകാരമല്ലാതെ സ്റ്റിറോയ്ഡ് മരുന്നുകൾ ഉപയോഗിക്കരുതെന്നും നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

Story Highlights: health minister veena george

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top