ഇനി കീറിയ ഷൂ ഒട്ടിച്ചു കളിക്കേണ്ട; സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത് ‘പ്യൂമ’

ഒരുകാലത്ത് ലോകക്രിക്കറ്റിലെ അതികായരായിരുന്നു സിംബാബ്‌വെ. ഫ്‌ളവര്‍ സഹോദരന്മാര്‍, തതേന്ദ തയ്ബു, ഹെന്‍ട്രി ഒലോങ്ക, ഹീത്ത് സ്ട്രീക്ക്, അലിസ്റ്റര്‍ കാംപല്‍, നീല്‍ ജോണ്‍സന്‍ എന്നിങ്ങനെ ഏതു ടീമിനെയും വിറപ്പിക്കാന്‍ പോന്ന ശക്തമായ ഒരു നിരയുണ്ടായിരുന്നു സിംബാബ്‌വെയ്ക്ക്.
എന്നാല്‍, ഇതേ രാജ്യത്തെ ദയനീയാവസ്ഥ വ്യക്തമാക്കുന്നതായിരുന്നു സിംബാബ്‌വെ യുവതാരം റയാന്‍ ബേള്‍ ഇന്ന് ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പ്. ഞങ്ങള്‍ക്ക് സ്‌പോണ്‍സര്‍മാരെ കിട്ടാന്‍ എന്തെങ്കിലും വഴിയുണ്ടോ? എന്നാല്‍, ഓരോ പരമ്ബരയ്ക്കുശേഷവും ഇങ്ങനെ ഷൂവിന് പശ ഒട്ടിക്കേണ്ട ഗതികേട് ഒഴിവാക്കാമായിരുന്നു എന്നായിരുന്നു റയാന്‍ ബേള്‍ ട്വീറ്റ് ചെയ്തത്. ഇതോടൊപ്പം കീറിയ ഷൂവിന്റെ ചിത്രവും പങ്കുവച്ചു.
ട്വീറ്റ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തു രംഗത്തെത്തിയിരിക്കുകയാണ് ലോകോത്തര കായിക ഉപകരണ നിര്‍മാതാക്കളായ പ്യൂമ. പ്യൂമയുടെ ക്രിക്കറ്റ് വിഭാഗമാണ് ട്വിറ്റിലൂടെ തന്നെ സ്‌പോണ്‍സര്‍ഷിപ്പ് വാഗ്ദാനം ചെയ്തിരിക്കുന്നത്. പശ എടുത്തെറിഞ്ഞേക്കൂ, നിങ്ങളെ കാര്യം നമ്മളേറ്റു എന്നായിരുന്നു റയാന്‍ ബേളിനെ ടാഗ് ചെയ്ത് പ്യൂമ ക്രിക്കറ്റിന്‍റെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here