അസഭ്യ പദം എഡിറ്റ് ചെയ്ത് ചേർത്ത് ട്വന്റിഫോറിൻ്റെ പേരിൽ വ്യാജ പ്രചരണം

അസഭ്യ പദം എഡിറ്റ് ചെയ്ത് ചേർത്ത് ട്വന്റിഫോറിൻ്റെ പേരിൽ വ്യാജ പ്രചരണം. വടകരയിൽ യുഡിഎഫ് പിൻതുണയോടെ വിജയിച്ച കെ.കെ.രമയുടെ സത്യപ്രതിജ്ഞ വാർത്തയുടെ സ്ക്രീൻ ഷോർട്ടാണ് കൃതൃമമായി നിർമിച്ച് പ്രചരിപ്പിക്കുന്നത്.
‘ തെരുവിൽ വീണ ചോരയുടെയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളുടെയും അഭിമാന നിമിഷമാണിത്’ എന്ന കെ.കെ രമയുടെ വാചകങ്ങളാണ് 24 വാർത്ത ഷെയർ ചെയ്യുമ്പോൾ ഡിസ്ക്രിപ്ഷൻ ആയി ഉപയോഗിച്ചത്. എന്നാൽ അത് മാറ്റി മറ്റ് വാചകങ്ങൾ ചേർത്താണ് വ്യാജന്മാർ സ്ക്രീൻ ഷോട്ട് തയാറാക്കിയത്.
ഒറ്റ നോട്ടത്തിൽ ട്വന്റിഫോറിൻ്റെ വാർത്തയാണെന്ന് തോന്നുമെങ്കിലും ഉപയോഗിച്ചിരിക്കുന്ന വാക്കുകളുടെ ശൈലിയും ഫോണ്ടും ശ്രദ്ധിച്ചാൽ ഈ സ്ക്രീൻഷോട്ട് വ്യാജമാണെന്ന് മനസിലാക്കാം. വെബ്സൈറ്റ് വാർത്തയുടെ ക്യാപ്ഷനിൽ വാക്കുകൾ ഇംഗ്ലീഷിൽ ഉപയോഗിക്കുന്നത് ട്വന്റിഫോറിൻ്റെ ശൈലിയല്ല. ഒപ്പം വ്യാജ സ്ക്രീൻഷോട്ടിൽ ഫോണ്ടിൻ്റെ വലുപ്പവും ട്വന്റിഫോറിൽ നിന്ന് വ്യത്യസ്തമാണ്.
വ്യാജ സ്ക്രീൻ ഷോർട്ട് നിർമിച്ചവർക്കും പ്രചരിപ്പിക്കുന്നവർക്കും എതിരെ ട്വന്‍റിഫോർ നിയമ നടപടി സ്വീകരിക്കും.
Story Highlights: fake screenshot of 24
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here