ജൂനിയർ ഡോക്ടർമാർക്ക് പ്രവേശനം നിഷേധിച്ച് യോഗി; കാര്യത്തിന് കൊള്ളാത്ത സർക്കാറെന്ന് പ്രിയങ്കാ ഗാന്ധി

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാൻ എത്തിയ ജൂനിയർ ഡോക്ടർമാരെ തടഞ്ഞു. അവലോകന യോഗം തടസ്സപ്പെടാതിരിക്കാനാണ് ഡോക്ടർമാരെ തടഞ്ഞതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. മെമോറാന്റം സമർപ്പിക്കാനെത്തിയ ഝാൻസി മെഡിക്കൽ കോളജിലെ ഡോക്ടർമാരെയാണ് തടഞ്ഞത്.
അവശ്യ മരുന്നുകൾ ലഭ്യമാക്കണം, അധികൃതരോട് മാന്യമായി പെരുമാറാൻ ആവശ്യപ്പെടണം തുടങ്ങിയ ആവശ്യങ്ങളായിരുന്നു ഡോക്ടർമാർ മുന്നോട്ട് വെച്ചത്. എന്നാൽ ഇവരെ കേൾക്കാൻ പോലും തയ്യാറാവാതെ പ്രേവേശനം നിഷേധിക്കുക്കയാണ് ഉണ്ടായത്.
അതേസമയം സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയിരുന്നു. ആവശ്യമുള്ള സമയത്തൊന്നും യു.പി സർക്കാർ ഉണ്ടാകാറില്ലെന്നും തെറ്റായ പബ്ലിസിറ്റിയിൽ രസം പിടിച്ചിരിക്കലാണ് സർക്കാറിന്റെ രീതിയെന്നും പ്രിയങ്ക പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here