നാരദാ കേസ് സിബിഐക്ക് വിട്ടത് ഭരണഘടനാ ലംഘനം; ബംഗാൾ ഗവർണർക്കെതിരെ വിമർശനവുമായി തൃണമൂൽ എംപി

പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറിനെതിരെക്കെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ എംപി കല്യാൺ ബാനർജി. നാരദാ കേസ് ഗവർണർ സിബിഐക്ക് വിട്ടുവെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് വിമർശനം. ഗവർണർക്കെതിരെ പരാതി നൽകാൻ കഴിയില്ലെന്ന് അറിയാമെന്നും കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിൽക്കുന്ന ഗവർണർക്കെതിരെ ജനങ്ങൾ പൊലീസിന് പരാതി നൽകണമെന്നും കല്യാൺ ബാനർജി പ്രതികരിച്ചു.
‘ പേടിക്കണ്ട. 2024 കഴിഞ്ഞാൽ മിക്ക ബിജെപി എംഎൽഎമാരും ജയിലിൽ പോകും.വീണ്ടുമൊരു സ്വാതന്ത്ര്യ ദിനത്തിന് ഞങ്ങൾ കാത്തിരിക്കുകയാണ്. കൊവിഡ് പ്രതിരോധിക്കാൻ കഴിവില്ലാത്തവരുടെ കണ്ണുനീർ അവരെ വീണ്ടും അധികാരത്തിലെത്തിക്കില്ലെന്ന് പ്രധാനമന്ത്രിയെ വിമർശിച്ചുകൊണ്ട് കല്യാൺ പറഞ്ഞു.
Story Highlights: tmc mp kalyan banerjee
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here