എൻസിപിയിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കും; പാർട്ടി പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ച് ലതിക സുഭാഷ്

മുൻ കോൺഗ്രസ് നേതാവ് ലതിക സുഭാഷ് എൻസിപിയിൽ ചേർന്നു. ഇന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നത്.
എൻസിപിയിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് ലതിക സുഭാഷ് പറഞ്ഞു.
രാഷ്ട്രീയ പ്രവർത്തനം ജനങ്ങൾക്ക് വേണ്ടി നടത്തണമെന്നാണ് ആഗ്രഹമെന്നും ലതിക സുഭാഷ് വ്യക്തമാക്കി.
സീറ്റ് നിഷേധിച്ചതിനെ തുടർന്ന് തലമുണ്ഡനം ചെയ്തുളള അസാധാരണ പ്രതിഷേധത്തിലൂടെ കോണ്‍ഗ്രസ് വിട്ട ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വാതന്ത്രയായി മത്സരിച്ചിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ തോൽവിയിലും നിർണായക പങ്ക് വഹിച്ചു. തെരഞ്ഞെടുപ്പിന് ശേഷവും സ്വാതന്ത്രയായി തന്നെ നിൽക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ എൻസിപിയിൽ ചേരാൻ ലതികാ സുഭാഷ് തീരുമാനിക്കുകയായിരുന്നു.
Story Highlights: lathika subhas joins ncp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here