ലക്ഷദ്വീപ് അഡ്മിനിട്രേറ്ററെ വിമര്‍ശിച്ച മൂന്ന് പേര്‍ കസ്റ്റഡിയില്‍

ലക്ഷദ്വീപ് അഡ്മിനിട്രേറ്റര്‍ പ്രഫുല്‍ ഗോഡ പട്ടേലിനെ വിമര്‍ശിച്ച മൂന്ന് പേര്‍ കസ്റ്റഡിയില്‍. രണ്ട് വിദ്യാര്‍ത്ഥികളും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമാണ് കസ്റ്റഡിയിലുള്ളത്. ഫോണില്‍ സന്ദേശമയച്ചതിനാണ് കസ്റ്റഡി.
അതേസമയം ലക്ഷദ്വീപ് വിഷയത്തില്‍ ബിജെപിയില്‍ തന്നെ അഭിപ്രായ ഭിന്നത തുടരുകയാണ്. ബിജെപി ലക്ഷദ്വീപ് ജനറല്‍ സെക്രട്ടറി കത്തയച്ചത് നേതൃത്വം അറിയാതെയെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. മുഴുവന്‍ സമയ അഡ്മിനിസ്‌ട്രേറ്ററെയാണ് ലക്ഷദ്വീപിന് വേണ്ടതെന്നും അബ്ദുള്ളക്കുട്ടി.
ലക്ഷദ്വീപില്‍ കേന്ദ്രം അശാന്തിയുടെ വിത്ത് പാകുന്നുവെന്ന് കോണ്‍ഗ്രസ് ദേശീയ നേതാവ് കെ സി വേണുഗോപാല്‍ പറഞ്ഞു. ഏകാധിപതിയായ അഡ്മിനിട്രേറ്ററെ വച്ചുള്ള വെല്ലുവിളി അവസാനിപ്പിക്കണമെന്നും ആവശ്യം.
Story Highlights: lakshadweep, praful khoda patel, bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here