Advertisement

മൂന്നരലക്ഷം ഡോസ് വാക്‌സിൻ തിരുവനന്തപുരത്തെത്തി; ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം

May 25, 2021
1 minute Read

സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം. കേന്ദ്രം അനുവദിച്ച മൂന്നരലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിൻ കൂടി തിരുവനന്തപുരത്ത് എത്തി. 45 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കാനാണ് വാക്‌സിൻ . മേഖലാ സ്റ്റോറില്‍ സൂക്ഷിച്ചിരിക്കുന്ന വാക്‌സിൻ ഇന്ന് മറ്റ് ജില്ലകളിലേക്ക് കൈമാറും.

തിരുവനന്തപുരത്ത് ഇന്ന് 98 കേന്ദ്രങ്ങളില്‍ കുത്തിവയ്പ്പ് ഉണ്ടാകും. അടുത്ത ദിവസങ്ങളില്‍ മറ്റ് ജില്ലകളിലെ കൂടുതല്‍ കേന്ദ്രങ്ങളിലും വാക്‌സിൻ നല്‍കാനാകും. ക്ഷാമത്തെ തുടര്‍ന്ന് ഭൂരിഭാഗം ജില്ലകളിലും കുത്തിവയ്പ്പ് നിലച്ചിരുന്നു.

Story Highlights: Vaccine dose Reaches TVM, kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top