ലക്ഷദ്വീപ് പ്രതിഷേധം; വീണ്ടും പൊലീസ് നടപടി; ജനങ്ങളെ ഉപദ്രവിക്കാൻ ബിജെപിക്ക് അധികാരമില്ലെന്ന് പ്രിയങ്ക ഗാന്ധി

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെയുള്ള പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ പ്രതിഷേധക്കാർക്കെതിരെ വീണ്ടും പൊലീസ് നടപടി. കൽപേനിയിൽ രണ്ട് പ്രതിഷേധക്കാരുടെ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. കൂടാതെ നാളെ രാവിലെ സ്റ്റേഷനിൽ ഹാജരാകണമെന്നും ആവശ്യപ്പെട്ടു.
അഡ്മിനിസ്‌ട്രേറ്റർക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനാണ് നടപടി. അതേസമയം അഗത്തിയിൽ കസ്റ്റഡിയിൽ എടുത്ത മൂന്ന് പേരെ വിട്ടയച്ചു. അടുത്ത ദിവസം വീണ്ടും സ്റ്റേഷനിൽ എത്താനും നിർദ്ദേശം നൽകി.
ബിജെപിക്കതിരെയും അഡ്മിനിസ്‌ട്രേറ്റർക്കെതിരെയും രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ലക്ഷദ്വീപിന്റെ പൈതൃകം നശിപ്പിക്കാനും, ജനങ്ങളെ ഉപദ്രവിക്കാനും ബിജെപിക്ക് അധികാരമില്ലെന്ന് പ്രിയങ്ക പറഞ്ഞു.
ലക്ഷദ്വീപ് ദേശീയ സ്വത്താണ്. അത് സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനെ ബഹുമാനിക്കാൻ ബിജെപി സർക്കാരിന് കഴിയാത്തതെന്തെന്ന് പ്രിയങ്ക ചോദിച്ചു. ബി.ജെ.പി സർക്കാർ വിലക്കുകൾ ലക്ഷദ്വീപിലെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. എന്ത് കൊണ്ടു ലക്ഷദ്വീപുകാരുമായി ചർച്ച നടത്തുന്നില്ലെന്നും പ്രിയങ്ക ട്വറ്ററിലൂടെ ചോദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here