ഭാര്യയുടെ മരണം; ഉണ്ണി രാജന്‍ പി ദേവിനെ റിമാന്‍ഡ് ചെയ്തു

ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ഉണ്ണി രാജന്‍ പി ദേവിനെ റിമാന്‍ഡ് ചെയ്തു. കാക്കനാട് ഫ്‌ളാറ്റിലെ തെളിവെടുപ്പ് പൂര്‍ത്തിയായതിന് ശേഷം ആണ് ഉണ്ണി രാജന്‍ പി ദേവിനെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിലേയ്ക്ക് എത്തിച്ചത്. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതിയില്‍ ഹാജരാക്കിയത്. ഉണ്ണിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നെടുമങ്ങാട് കോടതിയാണ് റിമാന്‍ഡ് ചെയ്തത്.
പ്രിയങ്ക തന്റെ അമ്മയെ മര്‍ദിച്ചിരുന്നു എന്നും ഇത് തടയുന്നതിനായി ആണ് താന്‍ പ്രിയങ്കയെ മര്‍ദിച്ചതെന്നും ഉണ്ണി രാജന്‍ പി ദേവ് ട്വന്റിഫോറിനോട്് പ്രതികരിച്ചു
ഉണ്ണി രാജന്‍ പി ദേവിനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് പൊലീസ് നീക്കം. ഉണ്ണിയുടെ അമ്മ ശാന്തമ്മയേയും അറസ്റ്റ് ചെയ്യും. സ്ത്രീധനം കുറഞ്ഞുപോയെന്ന കാരണത്താല്‍ ഉണ്ണി നിരന്തരം പ്രിയങ്കയെ മര്‍ദിച്ചിരുന്നു എന്നും ഇതിനെത്തുടര്‍ന്നാണ് പ്രിയങ്ക ആത്മഹത്യ ചെയ്തതെന്നും ആണ് പ്രിയങ്കയുടെ കുടുംബത്തിന്റെ പരാതി. ആത്മഹത്യ പ്രേരണ, സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ ആണ് ഉണ്ണി ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.
Story Highlights: unni rajan p dev, suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here