Advertisement

സ്വാതന്ത്ര്യസമര സേനാനി എച്ച്എസ് ദൊരേസ്വാമി അന്തരിച്ചു

May 26, 2021
1 minute Read
HS Doreswamy passes away

സ്വാതന്ത്ര്യസമര സേനാനി എച്ച്എസ് ദൊരേസ്വാമി അന്തരിച്ചു.103 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരുവിലാണ് അന്ത്യം. കഴിഞ്ഞ മാസം അവസാനത്തോടെ കൊവിഡ് ബാധിച്ച അദ്ദേഹം മെയ്‌ 12 കൊവിഡിൽ നിന്ന് മുക്തി നേടിയിരുന്നു.

ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് 14 മാസത്തെ ജയിൽവാസം അനുഭവിച്ചിട്ടുള്ള അദ്ദേഹം അടുത്ത കാലം വരെ സമരമുഖങ്ങളിൽ സജീവമായിരുന്നു. കഴിഞ്ഞ വർഷം പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബംഗളൂരുവിൽ നടന്ന സമരത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു.

1981 ഏപ്രിൽ 10ന് മൈസൂരിലെ ഹാരോഹള്ളിയിലായിരുന്നു ദൊരേസ്വാമിയുടെ ജനനം. വളരെ ചെറിയ പ്രായത്തിൽ തന്നെ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായി. ക്വിറ്റ് ഇന്ത്യ, മൈസൂർ ചലോ തുടങ്ങിയ വിഖ്യാത സമരങ്ങളിലെല്ലാം പങ്കെടുത്തിട്ടു്ട്. 1943 മുതൽ 1944 വരെ അദ്ദേഹം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

Story Highlights: HS Doreswamy passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top