Advertisement

രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിച്ചു; റയാൻ ബേളിനെതിരെ സിംബാബ്‌വെ ക്രിക്കറ്റ് ബോർഡ്

May 26, 2021
2 minutes Read
Ryan Burl punishmen sponsor

പൊട്ടിപ്പൊളിഞ്ഞ ഷോ ഉപയോഗിച്ച് ക്രിക്കറ്റ് കളിക്കുന്നു എന്ന് വെളിപ്പെടുത്തിയ റയാൻ ബേളിനെതിരെ സിംബാബ്‌വെ ക്രിക്കറ്റ് ബോർഡ്. താരം രാജ്യത്തിൻ്റെ പ്രതിച്ഛായക്ക് മങ്ങലേല്പിച്ചു എന്നാണ് സിംബാബ്‌വെ ക്രിക്കറ്റ് ബോർഡ് പറയുന്നത്. ബേളിനെതിരെ ക്രിക്കറ്റ് ബോർഡ് അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് സൂചന.

സിംബാബ്‌വെ മാധ്യമപ്രവർത്തകനായ ആദം തിയോ ആണ് ഈ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ‘റയാന്റെ നടപടിയിൽ ബോർഡ് അതൃപ്തരാണ്. അവർ റയാന് എതിരെ കർശന നടപടി സ്വീകരിച്ചേക്കും. സിംബാബ്‌വെ ക്രിക്കറ്റ് ബോർഡിനെ അടുത്തറിയാം എന്നതിലൂടെ എനിക്ക് ഇക്കാര്യം പറയാൻ കഴിയും. പക്ഷേ, അത് നേരിട്ടുള്ള നടപടി ആയിരിക്കില്ല. ടീം സെലക്ഷനിലോ മറ്റോ ആവും അത് പ്രതിഫലിക്കുക’ എന്ന് തിയോ കുറിച്ചു.

സ്പോൺസർമാർ ഇല്ലാത്തതിനാൽ ഷൂ പശവച്ച് ഒട്ടിച്ച് ക്രിക്കറ്റ് കളിക്കേണ്ട ദുരവസ്ഥ വിവരിച്ച റയാൻ ബേളിൻ്റെ ട്വീറ്റ് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ സിംബാബ്‌വെ ടീമിനുള്ള ഷൂസുകൾ നൽകാൻ തയ്യാറാണെന്ന് പ്രമുഖ കായികോപകരണ നിർമാതാക്കളായ പ്യൂമ അറിയിച്ചു. ഇതും വലിയ രീതിയിൽ ചർച്ചയായി. ഇതിനു പിന്നാലെ ടീമിനുള്ള ഷൂസുകൾ കയറ്റി അയച്ചു എന്ന് പ്യൂമ അറിയിച്ചിരുന്നു.

‘റയാൻ ബേളിനും ടീം അംഗങ്ങൾക്കുമുള്ള ഷൂസുകൾ കയറ്റി അയച്ചു. നിറം ജഴ്സിയുടെ നിറവുമായി യോജിക്കുമെന്ന് കരുതുന്നു’- എന്ന വിവരണത്തോടെ പ്യൂമ ക്രിക്കറ്റ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലാണ് വിവരം അറിയിച്ചത്.

Story Highlights: Ryan Burl could face punishment over his sponsor-seeking tweet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top