വയനാട്ടില്‍ വ്യാപാര സ്ഥാപനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് വ്യാപാരികള്‍

വയനാട്ടില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ഒന്നിടവിട്ട ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി വ്യാപാരികള്‍. സംസ്ഥാനത്ത് കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗവ്യാപനം രൂക്ഷമായപ്പോഴും ആശങ്കയില്ലാതെ കടന്നുപോയതാണ് വയനാട്ടിലെ സാഹചര്യം.
കഴിഞ്ഞ ഒരാഴ്ചക്കിടെ 18.84 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗികളുടെ എണ്ണത്തില്‍ ദിനം പ്രതി കുറവും രേഖപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നുവെങ്കിലും ജില്ലയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ ഇളവ് നല്‍കണമെന്ന ആവശ്യവുമായി വ്യാപാരികള്‍ രംഗത്തെത്തിയത്. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും പ്രവൃത്തി അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. ആറ് മാസത്തേക്കെങ്കിലും വായ്പാ മൊറോട്ടോറിയം പ്രഖ്യാപിക്കുകയും പലിശ ഇളവ് അനുവദിക്കണമെന്നും വ്യാപാരികള്‍ പറയുന്നു.
വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന വ്യാപാര മേഖലയിലുള്ളവര്‍ക്ക് വാക്‌സിനേഷന് മുന്‍ഗണന നല്‍കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Story Highlights: wayanad, trade
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here