കാലിഫോർണിയയിൽ വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു

കാലിഫോർണിയിലെ റെയിലയാർഡിൽ നടന്ന വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. റെയിൽ യാർഡിലെ ജീവനക്കാരൻ തന്നെയാണ് വെടിവെയ്പ് നടത്തിയതെന്ന് പൊലിസ് അറിയിച്ചു. സാൻ ജോസിലെ പബ്ലിക് ട്രാൻസിറ്റ് മെയിന്റനൻസ് യാർഡിൽ ബുധനാഴ്ചയാണ് സംഭവം. അക്രമിയും കൊല്ലപ്പെട്ടതായാണ് സൂചന.
യാർഡിനുള്ളിൽ സ്‌ഫോടകവസ്തുക്കൾ ഉണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് യാർഡിൽ ബോംബ് സ്‌ക്വാഡിനെ വിന്യസിച്ചു. പ്രദേശത്ത് പരിശോധന കർശനമാക്കിയതായി പൊലീസ് പറഞ്ഞു. വാലി ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി ജീവനക്കാരനാണ് കൊല്ലപ്പെട്ട അക്രമിയെന്ന് സംശയിക്കുന്നതായും പൊലിസ് പറഞ്ഞു.
Story Highlights: california, gun shoot
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here