കോപ്പ അമേരിക്ക ഒറ്റയ്ക്ക് നടത്താം; കൊളംബിയ പിന്മാറിയതോടെ അർജന്റീന

കോപ്പ അമേരിക്കയ്ക്ക് തനിച്ച് ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്ന് അർജന്റീന. കൊവിഡ് വ്യാപനത്തെ തുടർന്ന് കൊളംബിയ പിന്മാറിയതോടെയാണ് അർജന്റീന നിലപാട് വ്യക്തമാക്കിയത്.
ഇത് സംബന്ധിച്ച് അർജന്റീനിയൻ പ്രസിഡന്റും കോൺമെബോളും ചർച്ച നടത്തി. മറ്റൊരു ആതിഥേയ രാജ്യം കൂടി വന്നാൽ കൊവിഡ് നിയന്ത്രണങ്ങളുടെ കാലത്ത് ഉണ്ടായേക്കാവുന്ന പ്രായോഗിക പ്രശ്‌നങ്ങൾ ഇരുവരും വിലയിരുത്തി. അർജന്റീനിയൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ട്.
ജൂൺ 13 മുതലാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ഫൈനൽ ജൂലൈ 10നും. 2020ൽ നടത്തേണ്ടിയിരുന്ന ടൂർണമെന്റ് കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു. കൊളംബിയയിലും അർജന്റീനയിലുമായാണ് ഈ വർഷത്തെ കോപ്പ അമേരിക്ക നിശ്ചയിച്ചിരുന്നത്. എന്നാൽ കൊളംബിയ പിന്മാറി.
കോപ്പ അമേരിക്ക വീണ്ടും മാറ്റി വെക്കണം എന്നായിരുന്നു കൊളംബിയയുടെ ആവശ്യം. എന്നാൽ ഇത് കോൺമെബോൾ തള്ളി. നിലവിൽ അർജന്റീനയിൽ കൊവിഡ് കേസുകളിൽ വർധനവുണ്ട്. ഇതേതുടർന്ന് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ നിയന്ത്രണങ്ങളും ടൂർണമെന്റ് അർജന്റീനയിൽ മാത്രം വെച്ച് നടത്തുന്നതിനാണ് അനുയോജ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here