Advertisement

കൊവിഡ് ബാധിതരല്ലാത്ത 32 പേർക്ക് ബ്ലാക്ക് ഫംഗസ്; സ്​റ്റിറോയി​ഡിൻറെ അമിത ഉപയോഗമാണ്​ കാരണമെന്ന്​ ഡോക്​ടർമാർ

May 27, 2021
1 minute Read
black fungus covid

പഞ്ചാബിൽ 158 ലധികം മ്യൂക്കോമൈക്കോസിസ് അല്ലെങ്കിൽ ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇതിൽ 126 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 32 പേർക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചതോടെ സ്​റ്റിറോയി​ഡുകളുടെ അമിത ഉപയോഗമാണ്​ ബ്ലാക്ക് ഫംഗസിന് കാരണമെന്ന നിഗമനത്തിൽ ഡോക്​ടർമാർ.

കോവിഡ്​ ബാധയെ തുടർന്നല്ല ബ്ലാക്ക്​ ഫംഗസ്​ കേസുകൾ കൂടുന്നത്​. സ്​റ്റിറോയിഡ്​ അമിതമായി ഉപയോഗിക്കുന്നതാണ്​ ഇതി​ൻറെ കാരണമെന്നും ഡോക്ടർമാർ പറയുന്നു.

പഞ്ചാബ് നോഡൽ ഓഫീസറായ ഡോ. ഗഗൻ‌ദീപ് സിംഗ് പറയുന്നതനുസരിച്ച്, രോഗപ്രതിരോധ ശേഷി നഷ്ടപ്പെട്ട ഏതൊരു വ്യക്തിക്കും ഈ അണുബാധ പിടിപെടാം. “ബ്ലാക്ക് ഫംഗസ് ഒരു പകർച്ചവ്യാധിയല്ല, ഇത് നേരത്തെ റിപ്പോർട്ട് ചെയ്യപ്പെടുകയും രോഗികൾ ചികിത്സ തേടുകയും ചെയ്താൽ ചികിത്സിച്ചു ഭേദമാക്കാം. ഏതെങ്കിലും രോഗത്തിന് അമിതമായി സ്റ്റിറോയിഡുകൾ കഴിച്ച ഏതൊരാൾക്കും ബ്ലാക്ക് ഫംഗസ് ബാധിക്കാം,” അദ്ദേഹം പറഞ്ഞു. ഫംഗസ്​ സ്​ഥിരീകരിച്ച 32 പേരും വിവിധ അസുഖങ്ങൾക്കായി സ്​റ്റിറോയിഡ്​ ഉപയോഗിക്കുന്നവരാണെന്നും അദേഹഹം പറഞ്ഞു.

‘സ്​റ്റിറോയിഡുകളുടെ അമിത ഉപയോഗമാണ്​ ഇതിന്​ കാരണം. ഡോക്​ടർമാർക്ക്​ സ്​റ്റിറോയിഡിന്​ പകരം മറ്റു മരുന്നുകൾ ഉപയോഗിക്കാൻ നിർദേശം നൽകി. മറ്റു മരുന്നുകൾ ഉപയോഗിച്ച്​ ചികിത്സ രീതി തീരുമാനിക്കണം’ -ഡോ. കെ.കെ. തൽവാർ പറഞ്ഞു.

മേയ്​ 19ന്​ പഞ്ചാബ്​ സർക്കാർ പകർച്ചവ്യാധി നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു. തുടർന്ന്​ ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ ഫംഗസ്​ ബാധ തടയാനുള്ള അവശ്യമരുന്നുകൾ ലഭ്യമാക്കാൻ മുഖ്യമന്ത്രി അമരീന്ദർ സിങ്​ നിർദേശം നൽകുകയും ​ചെയ്​തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top