Advertisement

തെരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി; സി കെ ജാനുവിനെ സ്വന്തം പാർട്ടി സസ്പെൻഡ് ചെയ്തു

May 27, 2021
0 minutes Read

തെരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി നടത്തിയെന്നും വോട്ടുകൾ മറിച്ചെന്നും ആരോപിച്ച് സി കെ ജാനുവിനെ സ്വന്തം പാർട്ടിയായ ജനാധിപത്യ രാഷ്ട്രീയ സഭ സസ്‌പെൻഡ് ചെയ്തു. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് ജാനുവിനെ നീക്കിയതായും പാർട്ടിയിൽ നിന്ന് ആറു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തതായും പാർട്ടി സംസ്ഥാന സെക്രട്ടറി പ്രകാശൻ മൊറാഴ അറിയിച്ചു.

ബി ജെ പി നേതാക്കളുമായി ചേർന്നാണ് ജാനു ഫണ്ട് തിരിമറിയും വോട്ട് മറിക്കലും നടത്തിയതെന്നും നേതൃത്വം ആരോപിക്കുന്നു. സുൽത്താൻ ബത്തേരിയിലെ എൻ ഡി എ സ്ഥാനാർഥിയായിരുന്നു ഇത്തവണ സി കെ ജാനു. മണ്ഡലത്തിൽ ഇത്തവണ ജാനുവിന് വോട്ട് വലിയ തോതിൽ കുറഞ്ഞിരുന്നു.

ബി ജെ പിയുടെ താമര ചിഹ്നത്തിൽ മത്സരിച്ച ജാനുവിന് 15,198 വോട്ടുകൾ മാത്രമാണ് കിട്ടിയത്. 2016ലെ തെരഞ്ഞെടുപ്പിൽ 27,920 വോട്ടുകൾ ലഭിച്ചിടത്താണിത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top