Advertisement

മലപ്പുറത്ത് രേഖകളില്ലാതെ പുറത്തിറങ്ങിയവര്‍ക്ക് കൊവിഡ് ടെസ്റ്റ്; പോസിറ്റീവ് ആയവര്‍ നേരെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക്

May 27, 2021
1 minute Read
malappuram triple lock down

മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ രേഖകളില്ലാതെ പുറത്തിറങ്ങിയവരെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കി പൊലീസ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ച നടപടിയാണ് മലപ്പുറത്ത് നടപ്പാക്കിത്തുടങ്ങിയത്.

റേഷന്‍ കാര്‍ഡോ, സത്യവാങ്മൂലമോ ഇല്ലാതെ മത്സ്യവും മാംസവും വാങ്ങാനെത്തിയവര്‍ക്കാണ് കോട്ടപ്പടി മാര്‍ക്കറ്റില്‍ പൊലീസിന്റെ പിടി വീണത്. നിയന്ത്രണങ്ങള്‍ ലംഘിച്ചവരെ നേരെ കൊണ്ടുപോയത് കൊവിഡ് പരിശോധനാ കേന്ദ്രത്തിലേക്കാണ്. പരിശോധന ഫലം പോസിറ്റീവ് ആകുന്നവരെ നേരെ അയക്കുക സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്കും.

അനാവശ്യമായി കറങ്ങി നടന്ന് പിടിയിലാകുന്നവര്‍ക്കെല്ലാം കൊവിഡ് ടെസ്റ്റ് നടത്താനാണ് പൊലീസ് ഒരുങ്ങുന്നത്. നിയമ നടപടികള്‍ക്ക് പുറമെയാണിത്. ഗുരുതരമായി രോഗവ്യാപനം തുടരുന്ന മലപ്പുറത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് അഞ്ഞൂറിലധികം പേരാണ് പ്രതിദിനം പിടിയിലാകുന്നത്.

Story Highlights: malappuram, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top