ലക്ഷദ്വീപ്: ഹൈക്കോടതിയെ സമീപിക്കുന്നത് പരിഗണനയിലെന്ന് ഡിവൈഎഫ്‌ഐ

ലക്ഷദ്വീപിൽ നടക്കുന്ന നിയമവിരുദ്ധമായ കാര്യങ്ങൾക്കെതിരെ ഹൈക്കോടതിയെ സമീപിക്കുന്നത് പരിഗണനയിലെന്ന് ഡിവൈഎഫ്‌ഐ. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഒരുലക്ഷം മെയിലുകൾ അയക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊച്ചിയിലേയും ബേപ്പുരിലേയും ലക്ഷദ്വീപ് ഓഫീസുകൾക്കു മുന്നിലും പ്രതിഷേധം സംഘടിപ്പിക്കും. ലക്ഷദ്വീപ് സംഘപരിവാറിന്റെ മറ്റൊരു പരീക്ഷണശാലയാക്കുകയാണ്. ജനതയെ ഉന്മൂലനം ചെയ്യാനാണ് നീക്കം നടക്കുന്നത്. നടൻ പൃഥ്വിരാജിനെതിരായ സംഘപരിവാർ കാടത്തം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും സംസ്ഥാന സെക്രട്ടറി എഎ റഹീം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
അതേസമയം, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിയ്ക്കില്ല എന്ന് കേന്ദ്രം അറിയിച്ചിരുന്നു. അഡ്മിനിസ്ട്രേറ്റർക്ക് എതിരായ പരാതികളിൽ കഴമ്പില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തിരുമാനം. എന്നാൽ അഡ്മിനിസ്ട്രേറ്ററുടെ നടപടികളിൽ പ്രധാനമന്ത്രി ഇടപെടണമെന്ന് പിൻ വലിപ്പിയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അതേസമയം, ലക്ഷദ്വീപ് ഘടകം ഉന്നയിച്ച പരാതികൾ ബിജെപി ദേശീയ ഘടകം ഡൽഹിയിൽ ചർച്ച ചെയ്യും.
അതേസമയം ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി നൽകണമെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യം തള്ളി. എഐസിസി സംഘത്തിന് ദ്വീപിൽ പ്രവേശനാനുമതി നൽകാനാകില്ലെന്ന് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ വ്യക്തമാക്കി. കൊവിഡ് സാഹചര്യവും കർഫ്യൂ പ്രഖ്യാപിച്ചതും ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. പ്രഫുൽ പട്ടേലിനെ അഡ്മിനിസ്ട്രേറ്റർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഇന്ന് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയോട് വീണ്ടും ആവശ്യപ്പെട്ടു.
Story Highlights: Lakshadweep: DYFI says it is considering approaching the high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here