കൊടകര കുഴൽപ്പണക്കേസ്: ബിജെപിക്ക് ബന്ധമില്ലെന്ന് ജനറൽ സെക്രട്ടറി എം ഗണേഷൻ

കൊടകര കുഴൽപ്പണക്കേസിൽ പണവുമായി ബിജെപിക്ക് ബന്ധമില്ലെന്ന് സംഘടന ജനറൽ സെക്രട്ടറി എം ഗണേഷന്റെ മൊഴി. ധർമരാജനെ സംഘടനാപരമായ കാര്യങ്ങൾക്കാണ് വിളിച്ചതെന്നും എം ഗണേഷ് അന്വേഷണസംഘത്തോട് പറഞ്ഞു. കേസിൽ ബിജെപി സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ജി ഗിരീഷിനെ നാളെ ചോദ്യം ചെയ്യും.
കുഴൽപ്പണവുമായി ബിജിപിക്ക് ബന്ധമില്ലെന്ന നിലപാടാണ് സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷ് അന്വേഷണ സംഘത്തിന് മുന്നിൽ സ്വീകരിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടനാപരമായ ആവശ്യങ്ങൾക്കാണ് താൻ ധർമരാജനെ വിളിച്ചതെന്നും എം ഗണേഷ് അന്വേഷണസംഘത്തിന് മൊഴി നൽകി. എന്നാൽ ബിജെപി സംഘടന ജനറൽ സെക്രട്ടറി ഉൾപ്പടെ ഉള്ളവർക്ക് പണം കൊണ്ടുവരുന്നത് അറിയാമായിരുന്നു എന്നായിരുന്നു ധർമരാജന് നേരത്തെ മൊഴി നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷിനെ ചോദ്യം ചെയ്തതും. തൃശൂർ പൊലീസ് ക്ലബ്ബിൽ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തു. സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് നാളെ ഹാജരാകും.
അതേസമയം, അറസ്റ്റിലായ പ്രതികൾ കവർച്ചയ്ക്ക് ശേഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പഞ്ചനക്ഷത്രഹോട്ടലുകളിലാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഓരോരുത്തരും 10 മുതൽ 25 ലക്ഷം രൂപവരെ പങ്കിട്ടെടുത്തു. കേസിൽ ഇതുവരെ ഒരുകോടിയിലധികം തുക അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ബാക്കി തുക കണ്ടെത്തുന്നതിന് പ്രതികളെ വീണ്ടും ചോദ്യം ചെയ്യും.
Story Highlights: kodakara case bjp has no connection says m ganesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here