ഇംഗ്ലണ്ടില്‍ മലയാളി നഴ്‌സിന്റെ ദുരൂഹ മരണം; പരാതിയുമായി ബന്ധുക്കള്‍

ഇംഗ്ലണ്ടില്‍ നഴ്‌സ് ആയിരുന്ന കോട്ടയം പൊന്‍കുന്നം സ്വദേശിനിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. റെഡിച്ചില്‍ ജോലി ചെയ്ത് വന്ന ഷീജയുടെ മരണത്തിലാണ് ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും ബന്ധുക്കള്‍ പരാതി നല്‍കി.
ഭര്‍ത്താവ് ബൈജുവിനും മക്കള്‍ക്കുമൊപ്പം ഇംഗ്ലണ്ടിലെ റെഡിച്ചില്‍ കഴിഞ്ഞിരുന്ന ഷീജ മരിച്ചതായുള്ള വിവരം തിങ്കളാചയാണ് നാട്ടില്‍ അറിയുന്നത്. കടുത്ത പനിയെ തുടര്‍ന്നാണ് മരണം എന്നായിരുന്നു ആദ്യ വിവരമെങ്കിലും, പിന്നീട് ആത്മഹത്യ ആയിരുന്നു എന്ന് വ്യക്തമായി. സംഭവത്തില്‍ ദുരൂഹത തോന്നിയതോടെ ആണ് ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയത്
ബൈജു ഷീജയെ മര്‍ദ്ദിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. 18 വര്‍ഷമായി ജോലി ചെയ്യുന്ന ഷീജയുടെ ശമ്പളം ഭര്‍ത്താവ് കൈവശപ്പെടുത്തിയിരുന്നു എന്നും ആരോപണം. നാട്ടിലെത്തിയാലും സ്വന്തം വീട്ടില്‍ വന്ന് നില്‍ക്കാന്‍ അനുവദിച്ചിരുന്നില്ല. മൃതദേഹം നാട്ടിലെത്തിക്കാതിരിക്കാന്‍ ബൈജു ഇടപെടല്‍ നടത്തുന്നു എന്നും പരാതിയുണ്ട്.
Story Highlights: nurse, mysterious death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here