ലക്ഷദ്വീപിലും ‘അച്ഛേ ദിൻ’ വരുന്നു; പരിഹസിച്ച് പ്രശാന്ത് ഭൂഷൺ

ലക്ഷദ്വീപിൽ കേന്ദ്രം നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ രംഗത്ത്. വികസനത്തിന്റെ പേരിൽ നടത്തുന്ന നടപടികളെ പരിഹസിക്കുന്ന കാർട്ടൂൺ പങ്കുവെച്ചുകൊണ്ടാണ് പ്രശാന്ത് ഭൂഷൺ വിയോജിപ്പ് രേഖപ്പെടുത്തിയത്.
‘ലക്ഷദ്വീപിൽ വികസനം വരുന്നു! ഇവിടെയുമിതാ വീണ്ടും അച്ഛേ ദിൻ വരുന്നു’ – എന്ന ക്യാപ്ഷൻ നൽകിയാണ് കാർട്ടൂൺ ട്വിറ്ററിൽ പങ്കുവെച്ചത്.
ദ്വീപിലെ തെങ്ങിന് കാവി പെയിന്റടിക്കുന്ന പ്രഫുൽ പട്ടേലിനോട് ‘എന്റെ വീട്’ എന്ന് കരയുന്ന ദ്വീപ് വാസിയും, ലക്ഷദ്വീപിനെ ഭംഗിയാക്കുകയാണെന്നാണ് എന്ന് പറയുന്ന പ്രഫുൽ പട്ടേലിന്റെയും കാർട്ടൂൺ ആണ് ഭൂഷൺ പങ്കുവെച്ചത്. ചിത്രത്തിൽ ലക്ഷദ്വീപിൽ നടപ്പാക്കിയ ഗുണ്ടാ ആക്ട്, ഫാം അടച്ചു പൂട്ടിയ നടപടി, ഹിന്ദു രാഷ്ട്രം എന്നിവയെല്ലാം സൂചിപ്പിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here