Advertisement

കൊവിഡിന് വ്യാജ ചികിത്സ; യൂട്യൂബർ സാപ്പാട്ട് രാമൻ അറസ്റ്റിൽ

May 28, 2021
1 minute Read
YouTuber treating patients illegally

കൊവിഡിമെതിരെ വ്യാജ ചികിത്സ നടത്തിയ യൂട്യൂബർ അറസ്റ്റിൽ. തമിഴ്നാട്ടിലെ പ്രമുഖ യൂട്യൂബർ സാപ്പാട്ട് രാമൻ എന്ന ആർ പാർച്ചെഴിയനാണ് അറസ്റ്റിലായത്. ചിന്നസേലത്തുവച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചിന്നസേലത്തിനരികെ കൂഗയൂരിലുള്ള ഇയാളുടെ ക്ലിനിക്കിൽ നിന്ന് സിറിഞ്ചുകളും മരുന്നുകളും ഗുളികകളും പൊലീസ് കണ്ടെടുത്തു.

60 കാരനായ ഇയാൾ മെഡിക്കൽ ബിരുദം ഇല്ലാതെയാണ് ചികിത്സ നടത്തിയത്. ചികിത്സയ്ക്ക് അനുമതിയില്ലാത്ത ബാച്ചിലർ ഓഫ് ഇലക്ട്രോ-ഹോമിയോപ്പതിയിലാണ് ഇയാൾക്ക് ബിരുദമുള്ളത്. കൊവിഡിനു പുറമെ മറ്റ് രോഗങ്ങൾക്കും ഇയാൾ ചികിത്സ നൽകിയെന്ന് ആരോപണമുണ്ട്. ഇയാളുടെ ക്ലിനിക്ക് അടച്ചുകൂട്ടി.

അതേസമയം, രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുകയാണ്. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 1,86,364 കേസുകളാണ്. 44 ദിവസത്തിനിടയിൽ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 3660 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,75,55,457 ആയി. ഇതിൽ 23,43,152 ആക്ടീവ് കേസുകളാണുള്ളത്. 2,48,93,410 പേർക്ക് രോഗമുക്തി നേടാനായി. പ്രതിദിന കേസുകൾ കുറയുന്ന സാഹചര്യത്തിലും മരണനിരക്ക് ഉയർന്നുതന്നെ നിൽക്കുകയാണ്.

Story Highlights: YouTuber held for treating patients illegally

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top